പത്തനംതിട്ട: അനവധി കഷണങ്ങളാക്കിയ മൃതശരീരം കുഴിയിൽനിന്ന് പുറത്തെടുക്കേണ്ടിവന്നത് ജീവിതത്തിലെ ആദ്യ സംഭവമാണെന്ന് തിരുവല്ല പാലിയേക്കര കാഞ്ഞിരമാലിയിൽ കെ. സോമൻ. അനാഥമായതും കത്തിക്കരിഞ്ഞതും അഴുകിയതുമൊക്കെയായ മൃതദേഹങ്ങൾ പുറത്തെടുക്കാൻ പൊലീസ് വകുപ്പ് സോമന്റെ സഹായമാണ് തേടാറുള്ളത്. 32 വർഷമായി താൻ പൊലീസിനെ സഹായിക്കുന്നുണ്ടെന്ന് സോമൻ പറഞ്ഞു. 18ാമത്തെ മൃതദേഹമാണ് ഇലന്തൂരിൽനിന്ന് പുറത്തെടുത്തത്. വലിയ പ്രയാസത്തോടെയാണ് ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഓരോ ഭാഗവും അതിശ്രദ്ധയോടെയാണ് പുറത്തെടുത്തത്. ഓതറയിൽ ഇടിമിന്നലേറ്റ് കത്തിക്കരിഞ്ഞ രണ്ട് പേരുടെ മൃതദേഹങ്ങൾ എടുത്താണ് ഈ രംഗത്തേക്ക് വന്നത്. എവിടെ ആവശ്യമുണ്ടായാലും പൊലീസ് തന്നെ വിളിക്കും -സോമൻ പറഞ്ഞു.
സോമന് സഹായികളുമുണ്ട്. നരബലിക്കിരയായ രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തത് സോമനും സഹായികളും ചേർന്നാണ്. കൂലിപ്പണിക്കും തെങ്ങുകയറ്റത്തിനും പോകാറുണ്ടെന്നും സോമൻ പറഞ്ഞു. ഭാര്യ: സുശീല. രണ്ട് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.