മു​നീ​ർ

തൊ​ഴി​ലാ​ളി​യു​ടെ ഫോ​ൺ ത​ട്ടി​യെ​ടു​ത്തു; പ്ര​തി അ​റ​സ്​​റ്റി​ൽ

അ​രീ​ക്കോ​ട്: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ച് 15,000 രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി അ​ബ്​​ദു​ൽ മു​നീ​റി​നെ​യാ​ണ്​ (35) അ​രീ​ക്കോ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ 27നാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ജോ​ലി ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് പ്ര​തി കീ​ഴ്ശ്ശേ​രി​യി​ൽ​നി​ന്ന് അ​രീ​ക്കോ​ട്ടേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബൈ​ക്കി​ലി​രു​ന്ന് പ്ര​തി തൊ​ഴി​ലാ​ളി​യോ​ട് ഹോ​ട്ട​ലി​ൽ പോ​യി പൊ​റോ​ട്ട വാ​ങ്ങി​ച്ചു​വ​രാ​ൻ പ​റ​ഞ്ഞു. ഈ ​സ​മ​യം പ്ര​തി തൊ​ഴി​ലാ​ളി​യു​ടെ മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി അ​ബ്​​ദു​ൽ ഖാ​സിം ഖാ​െൻറ പ​രാ​തി​യി​ൽ അ​രീ​ക്കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സൈ​ബ​ർ​സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തു​ക​യും അ​രീ​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ ലൈ​ജു​മോ​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. 

Tags:    
News Summary - Employee's phone theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.