വാടക വീടെടുത്ത് മോഷണം നടത്തുന്ന സംഘം വിലസുന്നു: പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ടു

എടപ്പാൾ: വാടകവീട് എടുത്ത് മോഷണം നടത്തുന്ന സംഘം നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു. എടപ്പാൾ പടത്താങ്ങാടിയിലാണ് സംഭവം. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിരവധി മോഷണ കേസിലെ പ്രതിയായ ആസിഡ് ബിജുവും സംഘവുമാണ് വാടക വീട് എടുത്ത് മോഷണം നടത്തുന്നതിനിടെ രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം പ്രദേശത്ത് മോഷണ ശ്രമത്തിനിടെയാണ് പ്രതികളെ നാട്ടുകാർ തിരിച്ചറിയുന്നത്. വാടകവീട് നാട്ടുകാർ വളഞ്ഞതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാർ പിന്തുടർന്നെങ്കിലും പ്രതിയെ കിട്ടിയില്ല. തുടർന്ന് പൊന്നാനി പൊലീസെത്തി വീട് പരിശോധിച്ചപ്പോൾ മോഷണത്തിന് ഉപയോഗിക്കുന്ന കമ്പിപ്പാരയും ചുറ്റികയും ഉളിയും പ്രതികളുടെ ഫോണും തിരിച്ചറിയൽ കാർഡും കണ്ടെത്തി.

ഇതിനുപുറമെ പ്രതികൾ ഫോണിൽ പകർത്തിയ നിരവധി അശ്ലീല വിഡിയോകളും കണ്ടെത്തി. തിരിച്ചറിയൽ കാർഡ് പരിശോധിച്ചപ്പോഴാണ് നിരവധി കേസിലെ പ്രതികളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികൾക്ക് വേണ്ടി വീട് വാടകക്ക് എടുത്ത തുയ്യത്ത് ബാർബർ ഷോപ്പ് നടത്തുന്ന ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - Escaped while trying to catch a gang of burglars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.