പട്ന: ബിഹാറിലെ കാതിഹാറിൽ മുൻ മേയറെ വെടിവെച്ചു കൊന്നു. ശിവരാജ് പാസ്വാനാണ് (45) നഗരത്തിലെ ക്ഷേത്രത്തിന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു. ഉടനെ പാസ്വാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മേയറായിരുന്ന വിജയ് സിങ് ബരാരി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മാർച്ചിലാണ് പാസ്വാൻ മേയറായി എതിരില്ലാതെ തെരവഞ്ഞെടുക്കപ്പെട്ടത്. ജൂണിൽ കാലാവധി പൂർത്തിയാകുന്നത് വരെ അദ്ദേഹം തൽസ്ഥാനത്ത് തുടർന്നു. അഡ്മിനിസ്ട്രേറ്ററാണ് ഇപ്പോൾ മുനിസിപാലിറ്റിയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.