മധു

മാതാപിതാക്കളെയും ഭാര്യയെയും കൊല്ലാൻ ​ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്‍പെൻഷൻ

ഇരിട്ടി (കണ്ണൂർ): മാതാപിതാക്കളെയും ഭാര്യയെയും പാചകവാതക സിലണ്ടർ തുറന്നുവിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ സിവിൽ എക്സൈസ് ഉദ്യോഗസ്ഥനെ സർവിസിൽനിന്ന് സസ്‍പെൻഡ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്‌സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസറുമായ മധുവിനെയാണ് (48) കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർ അഗസ്റ്റിൻ ജോസഫ് സസ്‍പെൻഡ് ചെയ്തത്. വകുപ്പിന് നാണക്കേടുണ്ടാക്കുംവിധം പെരുമാറിയതിനും ക്രിമിനൽ കേസിൽ റിമാൻഡിലായതിനുമാണ് വകുപ്പുതല നടപടി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കളെയും ഭാര്യയെയും നിരന്തരം ഉപദ്രവിക്കുന്ന മധു പാചകവാതക സിലിണ്ടർ തുറന്നുവിട്ട്, മൂന്നുപേരെയും അകത്താക്കി അടുക്കള വാതിൽ അടച്ച് പൂട്ടിയിടുകയായിരുന്നു. ഭാര്യ ശാരിക അടുക്കളയിലുണ്ടായിരുന്ന സ്റ്റൂൾ കൊണ്ട് വാതിലിന്റെ പൂട്ട് അടിച്ചുതകർത്ത് മാതാപിതാക്കളെ ഉൾപ്പെടെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഭാര്യയുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.



Tags:    
News Summary - Excise officer suspended for trying to kill parents and wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.