ഫ്യൂസ് ഘടിപ്പിച്ച 295 ഡിറ്റനേറ്റർ, 1479 ജലാറ്റിൻ സ്റ്റിക്കുകൾ, 140 ഡിറ്റനേറ്റർ, വയർ, രണ്ട് കംപ്രസർ, രണ്ട് മണ്ണുമാന്തി യന്ത്രം, മൂന്ന് ലോറി തുടങ്ങിയവ പിടികൂടി
കൊണ്ടോട്ടി: അനധികൃത ക്വാറിയിൽനിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. കോട്ടാശ്ശേരി ചെറേക്കാട് ഭാഗത്തെ റബർ തോട്ടത്തിന് സമീപം പ്രവർത്തിച്ച ക്വാറിയിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്.
രണ്ടുപേരെ അറസ്റ്റ് ചെയ്തതായി കരിപ്പൂർ സി.ഐ പി. ഷിബു അറിയിച്ചു. കൊണ്ടോട്ടി കൊട്ടൂക്കര പടിപ്പുകണ്ടതിൽ എ. സുരേഷ് ബാബു (41), അരിമ്പ്ര കരിമ്പനക്കൽ സിദ്ദീഖ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫ്യൂസ് ഘടിപ്പിച്ച 295 ഡിറ്റനേറ്റർ, 1479 ജലാറ്റിൻ സ്റ്റിക്കുകൾ, 140 ഡിറ്റനേറ്റർ, വയർ, രണ്ട് കംപ്രസർ, രണ്ട് മണ്ണുമാന്തി യന്ത്രം, മൂന്ന് ലോറി തുടങ്ങിയവ പിടികൂടിയതായി പൊലീസ് അറിയിച്ചു. ക്വാറി നടത്തിപ്പുകാർക്കും സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്ന ആൾക്കുമെതിരെയാണ് കേസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.