സ​ന്തോ​ഷ്

കു​മാർ

മകന്‍റെ കൈ തല്ലിയൊടിച്ച പിതാവ് അറസ്റ്റിൽ

നേമം: മകന്‍റെ കൈ തല്ലിയൊടിക്കുകയും അയൽവാസിയെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ പിടികൂടി. കല്ലിയൂർ ചെങ്കോട് പനവിള വീട്ടിൽ സന്തോഷ് കുമാറിനെയാണ് (45) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 11 നാണ് കേസിനാസ്പദമായ സംഭവം. കുടുംബവഴക്കിനെ തുടർന്ന് വീട്ടിൽനിന്ന് മാറി താമസിച്ചിരുന്ന സന്തോഷ് കുമാർ മദ്യപിച്ചെത്തി മകൻ ശരത് കുമാറുമായി വഴക്കുണ്ടാക്കി.

തുടർന്ന് മൺവെട്ടി എടുത്ത് മകൻ ആക്രമിക്കുകയായിരുന്നു. ശരത്തിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ അയൽവാസിയായ അശോകനെയും ആക്രമിച്ചു. നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാജേഷ്, എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒമാരായ ശ്രീകാന്ത്, ഗിരി, ലതീഷ്, ദീപക്, രാജശേഖരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - Father arrested for beating son's hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.