ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം, ഒളിവിൽ കഴിയുകയായിരുന്നു. 23 വയസുള്ള ഗൗരവ് ശർമയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുഗ്രാമിലെ ഡി.എൽ.എഫ് ഭാഗത്ത് അപാർട്മെന്റിൽ വാടക്ക് താമസിക്കുകയായിരുന്നു ഗൗരവ് ശർമ. യു.പിയിലെ ആഗ്ര സ്വദേശിയാണ് ഗൗരവ്. ഇന്ന് രാവിലെ 10.30നാണ് ഇയാൾ കൗശമ്പി മെട്രോ സ്റ്റേഷനിലെത്തിയത്.
ഭാര്യ ലക്ഷ്മി റാവത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്നു ഗൗരവ് എന്ന് പൊലീസ് പറഞ്ഞു. ആറുമാസം മുമ്പാണ് ഇരുവരും ഗാസിയാബാദിലെ ഫ്ലാറ്റിലെത്തിയത്. എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് നിർത്താതെ കരയുകയായിരുന്ന ഒരു വയസുള്ള മകളെയും പൊലീസ് കണ്ടെത്തി. തുടർന്ന് കൊലപാതകം നടത്തിയ ഗൗരവിനെ അന്വേഷിക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്തതായി മനസിലാക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.
ഗാസിയാബാദിലെ ബ്ലൂ ലൈനിലെ അവസാന സ്റ്റേഷനായ വൈശാലിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ട്രെയിനിന് മുന്നിൽ ചാടിയ ഉടൻ തന്നെ ഗൗരവ് മരിച്ചു. മെട്രോസ്റ്റേഷന് അടുത്തുള്ള പാർക്കിങ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.