കോന്നി: റാന്നി അങ്ങാടി സ്വദേശിയായ യുവതിയിൽനിന്ന് വാഹനവും പണവും തട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടാതെ പൊലീസ്. കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് റാന്നി അങ്ങാടി സ്വദേശിയായ യുവതിയിൽനിന്ന് കാറും ലക്ഷങ്ങളും തട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് നടപടി സ്വീകരിക്കാത്തത്.
കോന്നി സ്റ്റേഷനിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്ന കൊക്കത്തോട് സ്വദേശി ബിനു കുമാറിനെതിരെയാണ് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവത്തിൽ റാന്നി സ്വദേശിയായ യുവതി പരാതി നൽകിയത്.
ഇയാൾ റാന്നി സ്റ്റേഷനിൽ ജോലി ചെയ്ത് വരുമ്പോൾ റാന്നി അങ്ങാടി സ്വദേശിയായ യുവതിയുമായി പരിചയത്തിലാവുകയും കാർ വാങ്ങുന്ന കാര്യം യുവതി പറഞ്ഞപ്പോൾ തന്റെ കൈയിൽ കാർ ഉണ്ടെന്നും ഇത് നൽകാമെന്നും പറഞ്ഞു യുവതിയിൽനിന്ന് പണവും കാറും തട്ടിയെടുക്കുകയായിരുന്നു.
പിന്നീട് കേസ് പണം നൽകി തീർക്കാൻ മൂന്നുദിവസം അനുവദിച്ചെങ്കിലും ഇയാൾ പണം നൽകാതെ ജോലിയിൽനിന്ന് അവധി എടുക്കാതെ ഒളിവിൽ കഴിയുകയാണ്. ജില്ല പൊലീസ് മേധാവിയുടെ മൂക്കിനുതാഴെ പത്തനംതിട്ട നഗരത്തിൽ തന്നെ ഉണ്ടെന്നാണ് വിവരം. എന്നാൽ, ഇയാളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് നിരവധി സ്ത്രീകളാണ് സമാനമായ സാമ്പത്തിക തട്ടിപ്പിൽ ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 10,000 മുതൽ ലക്ഷങ്ങൾ വരെ സ്ത്രീകളിൽനിന്നും തട്ടിയെടുത്തതായാണ് വിവരം. നിരാലംബാരായ സ്ത്രീകളിൽനിന്നുമാണ് ഇയാൾ പണം തട്ടിയെടുത്തിരിക്കുന്നത്. മൂന്ന് മാസമേ ആയുള്ളൂ ഇയാൾ കോന്നി സ്റ്റേഷനിൽ ജോലിക്ക് പ്രവേശിച്ചിട്ട്. ഇയാൾ ജോലി ചെയ്ത വിവിധ സ്റ്റേഷനുകളിൽ നിരവധി പരാതി നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത് എന്നും ആക്ഷേപം ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.