വൈക്കം: കഞ്ചാവ് വിൽപനക്ക് സാമ്പത്തിക സഹായം നല്കിയ ഒരാളെക്കൂടി പൊലീസ് പിടികൂടി. മയക്കുമരുന്ന് മാഫിയക്ക് ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിന് സാമ്പത്തിക സഹായം ചെയ്ത നീണ്ടൂർ കൈപ്പുഴ കുന്നുംപുറത്ത് വീട്ടിൽ സോബിൻ കെ. ജോസി (24) നെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടർന്ന് തലയോലപ്പറമ്പ് ഡി.ബി കോളജിന് സമീപം കാറിൽ കടത്തുകയായിരുന്ന 92 കിലോയോളം കഞ്ചാവുമായി കെന്‍സ് സാബു, രഞ്ജിത്ത് എന്നിവരെ പൊലീസ് പിടികൂടിയിരുന്നത്.
ഇവരെ വിശദമായി ചോദ്യംചെയ്തതിൽനിന്നാണ് ഇതിനുവേണ്ട സാമ്പത്തിക സഹായം ചെയ്തിരുന്നവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് ആർപ്പൂക്കര സ്വദേശി മിഥുൻ സി. ബാബുവിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് സോബിൻ പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.