അറസ്റ്റിലായ മത്തായി

മത്സ്യമാർക്കറ്റിലെ കവർച്ച: പ്രതി പിടിയിൽ

ഇ​രി​ട്ടി: ഇ​രി​ട്ടി​ക്ക​ടു​ത്ത് മാ​ട​ത്തി​യി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് അ​ര ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പേ​രാ​വൂ​ർ തു​ണ്ടി​യി​ലെ കൂ​ര​ക്ക​നാ​ൽ ഹൗ​സി​ലെ മ​ത്താ​യി (65)യെ ​ആ​ണ് ഇ​രി​ട്ടി പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. വി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ന​വം​ബ​ർ 12നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കൂ​ട്ടു​പു​ഴ ഇ​രി​ട്ടി റോ​ഡി​ൽ മാ​ട​ത്തി​ൽ ടൗ​ണി​ലെ മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്റെ പി​ൻ​ഭാ​ഗ​ത്തെ ഗ്രി​ല്ലി​ന്റെ വി​ജാ​ഗി​രി ഇ​ള​ക്കി​മാ​റ്റി ഉ​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 50000 രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ ക​രീ​മി​ന്റെ പ​രാ​തി​യി​ൽ ഇ​രി​ട്ടി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. ഇ​യാ​ൾ നി​ര​വ​ധി ക​വ​ർ​ച്ച കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീസ് അ​റി​യി​ച്ചു. പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻഡ് ചെ​യ്തു.

Tags:    
News Summary - Fish Market Robbery: Suspect Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.