നോയിഡ: അന്താരാഷ്ട്ര വിപണിയിൽ 200 കോടി വിലമതിക്കുന്ന മയക്കുമരുന്നുമായി ഒമ്പത് വിദേശികൾ പൊലീസ് വലയിൽ. ഗ്രേറ്റർ നോയിഡയിലെ മൂന്ന് നില വീടിനുള്ളിൽ അവർ സ്ഥാപിച്ച മയക്കുമരുന്ന് നിർമ്മാണ ലാബും കണ്ടെത്തിയതായി ബുധനാഴ്ച പൊലീസ് അറിയിച്ചു. ആഫ്രിക്കൻ വംശജരായ ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. 200 കോടി രൂപ വിലമതിക്കുന്ന 46 കിലോ മെത്താംഫെറ്റാമൈൻ (എംഡിഎംഎ) പിടികൂടിയതായി ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണർ ലക്ഷ്മി സിംഗ് പറഞ്ഞു.
“വീണ്ടെടുത്ത മെത്താംഫെറ്റാമൈൻ വെളുത്തതും അതിന്റെ ഏറ്റവും ശുദ്ധവുമായ രൂപത്തിലുമാണ്. ഗ്രേറ്റർ നോയിഡയിലെ സെക്ടർ തീറ്റ രണ്ടിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് ഒമ്പത് വിദേശികളും വാടകയ്ക്ക് താമസിച്ചിരുന്നത്, -സിംഗ് പറഞ്ഞു. മെതാംഫെറ്റാമിൻ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന 100 കോടി രൂപ വിലമതിക്കുന്ന അസംസ്കൃത വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.