ബംഗളൂരു: ബി.ജെ.പിയിൽ ചേരാൻ മുന്നൊരുക്കം നടത്തിയ ജനതാദൾ -എസ് മുൻനേതാവ് മല്ലികാർജുൻ മുത്യാലിനെ (64) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ശരീരഭാഗങ്ങൾ വേർപെടുത്തിയ നിലയിലാണ്. കലബുറഗി സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബൊമ്മൈയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച തന്റെ ഇലക്ട്രോണിക്സ് കടയിൽ കിടന്നുറങ്ങിയ മുത്യാലിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെയാണ് കണ്ടെത്തിയത്. കടയിലെ ചില രേഖകൾ നശിപ്പിച്ചതായും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മകൻ വെങ്കിടേഷ് പറഞ്ഞു.
സെദം കോലി കബ്ബലിഗ സമുദായത്തിന്റെ പ്രമുഖ നേതാവാണ് ഇദ്ദേഹം. വൊക്കലിഗ, ലിംഗായത്ത്, കുറുബ സമുദായങ്ങൾ കഴിഞ്ഞാൽ വടക്കൻ കർണാടകയിൽ കരുത്തുള്ള സമുദായമാണ് ഇവർ. ക്രൂരമായാണ് കൊലപാതകം നടന്നതെന്ന് ശരീരത്തിലെ മുറിവുകൾ സൂചിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. ഈയടുത്താണ് ഇദ്ദേഹം ജനതാദൾ എസ് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.