നെടുമങ്ങാട്: വധശ്രമക്കേസിലെ നാല് പ്രതികൾ അറസ്റ്റിൽ. കൊല്ലംകാവ് നരിച്ചിലോട് എൻ.ആർ മൻസിലിൽ മുഹമ്മദ് മുക്താർ (19), സഹോദരൻ മുഹമ്മദ് അഫാസ് (18), പറമുട്ടം ദർശന സ്കൂളിന് സമീപം നാൽക്കാലിപൊയ്കയിൽ എം. എച്ച് ഹൗസിൽ ഹസൈൻ (21), വാളിക്കോട് കൊപ്പം അമാനത്ത് വീട്ടിൽ ആദം മുഹമ്മദ് (20) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 7.30ഓടെ നെടുമങ്ങാട് കൊല്ലംകാവ് നരിച്ചിലോട് റോഡിൽ പ്രതിയായ അഫസ് അമിതവേഗത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ചത് ചോദ്യംചെയ്ത നരിച്ചിലോട് സ്വദേശി വിനോദുമായി തർക്കമുണ്ടാവുകയും തുടർന്ന് സഹോദരൻ മുഹമ്മദ് മുക്താർ ഉൾപ്പെടെ എട്ടോളം പേർ ചേർന്ന് വിനോദിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവർ സഞ്ചരിച്ച നാല് ബൈക്കുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള വിനോദിന് തലയോട്ടിക്ക് പൊട്ടലുണ്ട്.
സംഭവത്തിനുശേഷം ഒന്നും രണ്ടും പ്രതികളുടെ ഉമ്മയും മറ്റൊരു പ്രതി റിജുവിന്റെ സഹോദരിയുമായ ആളെ ദേഹോപദ്രവം ഏൽപിച്ചതിനും മാനഹാനിവരുത്തിയതിനും മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നെടുമങ്ങാട് ഡിവൈ.എസ്.പി സുൽഫിക്കറിെൻറ നേതൃത്വത്തിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐമാരായ സൂര്യ, മണിക്കുട്ടൻ നായർ, പ്രബേഷൻ എസ്.ഐ റോജോ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മാധവൻ, അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.