ശ്രീ​രാ​ഗ്, സ​തീ​ഷ് കു​മാ​ർ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേർ കൂടി അറസ്റ്റിൽ

ആലുവ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ പ്രധാന പ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ഡൽഹി ദ്വാരകയിൽ താമസിക്കുന്ന പുളിങ്കുന്നം കൊച്ചുപാലത്തിങ്കൽച്ചിറയിൽ ശ്രീരാഗ് (34), തൃശൂർ മുല്ലശ്ശേരി പൊറ്റക്കാട്ടിൽ സതീഷ് കുമാർ (42) എന്നിവരെയാണ് ആലുവ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരി വെള്ളക്കുന്നേൽ ലിയോ വി.ജോർജിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കാനഡയിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് അങ്കമാലി സ്വദേശിയായ യുവാവിൽനിന്ന് 5,59,563 രൂപയാണ് തട്ടിയെടുത്തത്. പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസം നേടിയശേഷം നാലുപേരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പലപ്രാവശ്യമായി പണം കൈമാറുകയായിരുന്നു.

ലിയോയുടെ വീട്ടിൽ സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ 2000 രൂപയുടെ 19 കള്ളനോട്ട് പിടികൂടിയിരുന്നു. ഇതിന്‍റെ അന്വേഷണവും നടന്നുവരികയാണ്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശാനുസരണം രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്.സി.പി.ഒ ഐനീഷ്, സി.പി.ഒമാരായ ഷിറാസ് അമീൻ, ജെറി എന്നിവരാണുള്ളത്.

Tags:    
News Summary - Fraud by offering jobs abroad; Two more people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.