വരവൂർ: പഞ്ചായത്തിലെ കൊറ്റുപുറത്ത് നിന്ന് ഏഴ് ഗ്രാം എം.ഡി.എം.എയും ഒമ്പത് കിലോ കഞ്ചാവും സഹിതം നാലുപേരെ പൊലീസ് പിടികൂടി.
വരവൂർ കക്കാട്ട്കുന്ന് നഗറിൽ വിശ്വാസ് (25), കോട്ടയം വെസ്റ്റ് സ്വദേശി വേളൂർ റഹ്മത്ത് മൻസിലിൽ സലാഹുദ്ദീൻ (29), വരവൂർ മുണ്ടനാട് വീട്ടിൽ പ്രമിത്ത് (29), ചേലക്കര പങ്ങാരപ്പിള്ളി പെരളശ്ശേരി വീട്ടിൽ ജിഷ്ണു (തുവ്വൽ -28) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്.
കൊറ്റുപ്പുറം റിസോർട്ടിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യുമായി സംഘം പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഇൻസ്പെക്ടർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.