അധോലോക നേതാവ് സുരേഷ് പൂജാരി അറസ്റ്റിൽ; കുടുങ്ങിയത്​ 2015 ലെ റെഡ് നോട്ടീസിൽ

മുംബൈ: ഒന്നര പതിറ്റാണ്ടായി മുംബൈ പൊലീസ് തേടുന്ന അധോലോക നേതാവ് സുരേഷ് പൂജാരി ഫിലിപ്പീൻസിൽ അറസ്റ്റിൽ. 2015 ൽ ഇന്റർ പോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിനെ തുടർന്നാണ് അറസ്റ്റ്.

ആദ്യം ചോട്ടാ രാജനും പിന്നീട് രവി പൂജാരിക്കും ഒപ്പമായിരുന്ന സുരേഷ് 2011 ൽ സ്വന്തമായി അധോലോക സംഘമുണ്ടാക്കി വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടി വരുകയായിരുന്നു. സുരേഷ് പുരി, സതീഷ് പൈ തുടങ്ങിയ വ്യാജ പേരുകളിൽ വ്യാജ പാസ്പോർട്ടുകളിലാണ് ഇയാൾ വിദേശത്ത് കഴിഞ്ഞത്.

സ്വന്തമായി സംഘമുണ്ടാക്കിയെങ്കിലും രവി പൂജാരിയുമായി ബന്ധം തുടർന്നിരുന്നതായി പൊലിസ് പറഞ്ഞു. 2013 ൽ മുംബൈയിൽ തിരിച്ചെത്തിയ സുരേഷ് മൂന്നു ദിവസത്തിനകം വ്യാജ പാസ്പോർട്ടിൽ തിരിച്ചു പോകുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികൾ നടന്നു വരികയാണെന്നും പൊലിസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - gangster Suresh Poojary arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.