വൈക്കം: കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവില്‍ നടക്കുന്ന കഞ്ചാവ്-മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടത്തെ ചോദ്യംചെയ്ത തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം. ഉദയനാപുരം പഞ്ചായത്തില്‍ നാനാടം ഇഞ്ചക്കല്‍ ഷാപ്പിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് ഓഫീസിന്‍റെ മറവിലാണ് കഞ്ചാവ്-മയക്കുമരുന്ന് ഉപയോഗം വ്യാപകമാവുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ മാനേജരുടെ നേതൃത്വത്തില്‍ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
മര്‍ദനത്തില്‍ പരിക്കേറ്റ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഷയത്തില്‍ പൊലീസ് അടിയന്തരമായി ഇടപെടണമെന്നും, കര്‍ശന നടപടി സ്വീകരിക്കണമെന്നും എ.ഐ.വൈ.എഫ് ഉദയനാപുരം മേഖല കമ്മിറ്റി പ്രസിഡന്‍റ് അശ്വിന്‍ വേണുഗോപാല്‍, സെക്രട്ടറി അഥീന്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.