മുത്തങ്ങ: എക്സൈസ് ചെക്ക് പോസ്റ്റിൽ ബസിൽ കടത്തുകയായിരുന്ന എട്ടുകിലോ കഞ്ചാവ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ജി.എം. മനോജ്കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ടി.എൻ 73 എ.ഇ 2026 ചെന്നൈ-കോഴിക്കോട് റൂടിലോടുന്ന ഭാരതി ബസിൽനിന്ന് കഞ്ചാവ് പിടിച്ചത്. യാത്രക്കാനായിരുന്ന തൃശൂർ മുകുന്ദപുരം താഴെക്കാട് വില്ലേജിൽ കുഴികാട്ടുശ്ശേരി സ്വദേശി പരിയാടൻ വീട്ടിൽ ലിബിൻ ജോൺസണാണ് (26) പിടിയിലായത്.
ഇയാൾ മൈസൂരുവിൽനിന്ന് തൃശൂരിലേക്ക് ചില്ലറ വിൽപ്പനക്കായി കൊണ്ടു പോവുകയായിരുന്നു. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ് ഈ കഞ്ചാവ്. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതിയെ തുടർനടപടികൾക്കായി സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി. പ്രിവന്റിവ് ഓഫിസർമാരായ വി. അബ്ദുൽ സലീം, പി.വി. രജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.സി. സജിത്ത്, വി. സുധീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. സിബിജ, പി.എം. സിനി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.