കൽപറ്റ: കഞ്ചാവ് കേസിൽ പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂർ കൂടാളി നാരങ്ങോലി വീട്ടിലെ നീരജിന് (26) നാണ് എൻ.ഡി.പി.എസ് സ്പെഷൽ കോടതി (രണ്ട് ) ജഡ്ജി അനിൽകുമാർ ശിക്ഷ വിധിച്ചത്.
തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വെച്ച് 2018 ജൂണിൽ അന്നത്തെ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന എം.കെ. സുനിലും സംഘവും ചേർന്ന് പിടികൂടിയ 31 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസിലെ പ്രതികളിലൊരാളാണ് നീരജ്.
രണ്ടാം പ്രതി യാസർ അറഫത്തിന്റെ വിധി വരും ദിവസങ്ങളിൽ കോടതി പ്രഖ്യാപിക്കും. സർക്കാറിന് വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.