ഗാസിയാബാദ്: ഹണിട്രാപ്പ് വഴി ബിസിനസുകാരിൽനിന്ന് പണം തട്ടിയ ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സെക്സ് ചാറ്റും വിഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 100ൽ അധികം ബിസിനസുകാരിൽനിന്ന് ദമ്പതികൾ പണം തട്ടുകയായിരുന്നു.
യോഗേഷ്, സപ്ന ഗൗതം എന്നിവരാണ് അറസ്റ്റിലായത്. 300 പേരിൽനിന്ന് ഇവർ 20 കോടിയിലധികം രൂപ തട്ടിയെടുത്തതായി ദ പ്രിൻറിെൻറ റിപ്പോർട്ടിൽ പറയുന്നു. തട്ടിപ്പിൽ 30 സ്ത്രീകൾക്കും പങ്കുള്ളതായി പൊലീസ് പറഞ്ഞു.
സ്ത്രീകളെ ഉപയോഗിച്ച് ബിസിനസുകാർ, പ്രഫഷനലുകൾ തുടങ്ങിയവരെ കുടുക്കുകയായിരുന്നു ഇവരുടെ രീതി. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് സെക്സ് ചാറ്റും വിഡിയോകോളും നടത്തും. ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുമെന്നും പൊലീസ് പറഞ്ഞു.
'സപ്നയും യോേഗഷും തങ്ങളുടെ േജാലികൾ വീതംവെച്ചിരുന്നു. സപ്ന വെബ്സൈറ്റിൽ പുതിയ അക്കൗണ്ട് ഉണ്ടാക്കി ഇരകളുമായി ചാറ്റ് ചെയ്യും. ഇതേ ജോലിക്കായി മറ്റു യുവതികളെയും ഇവർ ചുമതലപ്പെടുത്തിയിരുന്നു. യോഗേഷ് ഇരകളായവരുടെ ലൊക്കേഷൻ, ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കും' -ഗാസിയബാദ് പൊലീസിെൻറ റിപ്പോർട്ടിൽ പറയുന്നു.
'വെബ്സൈറ്റിൽ ഒരാൾക്ക് ഒരു മിനിറ്റിന് 234 രൂപ വീതം നൽകണം. ഇതിൽ പകുതിപണം വെബ്സൈറ്റും പകുതി പണം ദമ്പതികളുമെടുക്കും' -പൊലീസ് പറഞ്ഞു.
വെബ്സൈറ്റിലൂടെ വിശ്വാസം നേടിയെടുത്തശേഷം ഇവർ ഇരകളുടെ ഫോൺ നമ്പർ കൈക്കലാക്കും. തുടർന്ന് വാട്സ്ആപിലൂടെ വിഡിയോ േകാൾ ചെയ്യും. ഇൗ വിഡിയോ കോൾ റെക്കോർഡ് ചെയ്യുകയും പിന്നീട് പണം തട്ടുന്നതിനായി ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും.
ഒരു ചാർട്ടേർഡ് അക്കൗണ്ടൻസി കമ്പനി ഉടമയിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികെള അറസ്റ്റ് ചെയ്തത്. ഗാസിയാബാദ് ആസ്ഥാനമായ ഒരു ബാങ്ക് അക്കൗണ്ടിേലക്ക് തെൻറ ജീവനക്കാരൻ കമ്പനിയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിൽനിന്ന് 80 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലായിരുന്നു അന്വേഷണം. ഇതോടെ ദമ്പതികൾ രാജ്കോട്ട് പൊലീസിെൻറ നിരീക്ഷണത്തിലാകുകയായിരുന്നു.
വെള്ളിയാഴ്ചയാണ് യോഗേഷിനെയും സപ്നയെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ മറ്റു മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.