നോയിഡ: വിവാഹത്തിന് തടസമാകുമെന്ന് കരുതി 50കാരിയായ കാമുകിയുടെ മൂന്നുവയസുകാരിയായ കൊച്ചുമകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ഇരുവരുടെയും വിവാഹത്തിന് മൂന്നുവയസുകാരി തടസമാകുമെന്ന് വിശ്വസിച്ചാണ് 55കാരൻ ക്രൂരകൃത്യം നടത്തിയത്. 50കാരിയുടെ ഒത്താശയോടെയായിരുന്നു കൊലപാതകം. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡിസംബർ 25 മുതൽ കുട്ടിയെ കാൺമാനില്ലായിരുന്നു. ഡിസംബർ 28ന് കുട്ടിയുടെ മൃതദേഹം ഇലാഹബാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടി ലൈംഗികാക്രമണത്തിന് വിധേയമായി കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് അന്വേഷണവും ആരംഭിച്ചു.
കുട്ടിയുടെയും അമ്മയും അച്ഛനും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. പിതാവ് രണ്ടു വർഷം മുമ്പ് ജയിലിലാകുകയും ചെയ്തു. തുടർന്ന് പിതാവിന്റെ അമ്മക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം.
'ഡിസംബർ 24ന് പേരക്കുട്ടിയെ കാണാതായതായി 50കാരി ഡിസംബർ 25ന് പ്രദേശിക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. പിന്നീട് കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്ന് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗികാക്രമണത്തിന് ഇരയായാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പ്ലൈവുഡ് തടികൾക്കിടയിൽ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചതായും തെളിവു നശിപ്പിക്കാൻ ശ്രമം നടന്നതായും സ്ഥിരീകരിച്ചു' -പൊലീസ് പറഞ്ഞു.
തുടർന്ന് കുട്ടിയുടെ മുത്തശ്ശിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ 55കാരനുമായുള്ള അടുപ്പം വെളുപ്പെടുത്തിയതായും കുറ്റകൃത്യം സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
ബുലന്ദേശ്വർ ജില്ലക്കാരനാണ് 55കാരൻ. കാലങ്ങളായി നോയിഡയിലെ സെക്ടർ 88ലായിരുന്നു ഇയാളുടെ താമസം. ക്രമിനൽ സ്വഭാവമുള്ളയാളാണ് ഇയാൾ. വിവാഹത്തിന് തടസമാണെന്ന് കരുതി കാമുകിയുമായി ചേർന്ന് കുട്ടിയെ കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച ഇയാളെ സെക്ടർ 88ൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കൊലപാതകം, ബലാത്സംഗം, പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.