ഡൽഹിയിൽ സ്കൂൾ ബസിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത മുതിർന്ന വിദ്യാർഥി പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ സ്വകാര്യ സ്കൂൾ ബസിൽ ആറു വയസുകാരിയെ മുതിർന്ന വിദ്യാർഥി ബലാത്സംഗം ചെയ്തു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി ഭാഗത്താണ് ഞെട്ടിക്കുന്ന സംഭവം. വിദ്യാർഥി പൊലീസ് പിടിയിലായിട്ടുണ്ട്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്.

പെൺകുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. ഡൽഹിയിലെ ബേഗുംപൂർ ഭാഗത്തെ സ്വകാര്യ സ്കൂളിലാണ് പെൺകുട്ടി പഠിക്കുന്നത്. ആഗസ്റ്റ് 23ന് പെൺകുട്ടി സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലെത്തിയപ്പോൾ, കുട്ടിയുടെ ബാഗ് മൂത്രത്താൽ നനഞ്ഞിരിക്കുന്നത് കണ്ടു.

അമ്മ ഇതെ കുറിച്ച് ചോദിച്ചപ്പോഴാണ് മുതിർന്ന വിദ്യാർഥി ലൈംഗികമായി ഉപദ്രവിച്ച കാര്യം വെളിപ്പെട്ടത്. പരാതി പിൻവലിക്കാൻ സ്കൂൾ അധികൃതർ വലിയ സമ്മർദം ചെലുത്തുന്നുണ്ടെന്നും കുട്ടിയുടെ മാതാവ് പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - Girl 6 sexually assaulted by senior student inside school bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.