മാനന്തവാടി: ആശുപത്രിയിൽനിന്ന് പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കർണാടക സ്വദേശി അറസ്റ്റിൽ. കുട്ട കെ. ബേഡക മത്തിക്കാട് എസ്റ്റേറ്റിലെ മണിവണ്ണനെയാണ് (21) മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുടെ പ്രസവത്തിനായി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ബന്ധുവിനു കൂട്ടിരിക്കാനെത്തിയ പതിനാലുകാരിയെ മണിവണ്ണൻ പരിചയപ്പെട്ടത്. തുടർന്ന് ആശുപത്രിക്ക് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം മനസ്സിലായത്. മണി എന്ന പേരല്ലാതെ പീഡിപ്പിച്ചയാളെപ്പറ്റി മറ്റൊന്നും കുട്ടിക്ക് അറിയില്ലായിരുന്നു. ആശുപത്രി രേഖകളും മറ്റുംവെച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് മണിവണ്ണനെ കസ്റ്റഡിയിലെടുത്തത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു. എസ്.ഐ. ടി.കെ. മിനിമോൾ, എ.എസ്.ഐമാരായ കെ.വി. സജി, ബിജു വർഗീസ്, സി.പി.ഒ. മാരായ പി.ടി. സരിത്ത്, സി.വി. ഗീത, ഡ്രൈവർ പി. അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.