representational image

പെൺകുട്ടിയോട് ലൈംഗിക അതിക്രമം: സംഘത്തിലെ പ്രധാനി പിടിയിൽ

ഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടി. താന്നി സാഗരതീരം സുനാമി ഫ്ലാറ്റിൽ സിജിൻ പോൾ (36) ആണ് പിടിയിലായത്. കഴിഞ്ഞ ആഗസ്റ്റ് ആറിനായിരുന്നു സംഭവം.

സംഭവത്തെതുടർന്ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവത്തിലുൾപ്പെട്ട രണ്ടു പേരെ കഴിഞ്ഞ ഫെബ്രുവരി ആറിന് അറസ്റ്റിലായി. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അരുൺഷാ, ജയേഷ്, ദിനേഷ് എ,എസ്.ഐ സുരേഷ് എസ്.സി.പി.ഒ മാരായ മനോജ്, ശോഭകുമാരി സി.പി.ഒ വിനു വിജയൻ എന്നിവരടങ്ങിയ സംഘമാണ് സിജിൻ പോളിനെ പിടികൂടിയത്.

Tags:    
News Summary - Girl sexually assaulted: Gang leader arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.