സു​ബ്രാ​ൻ​ഷു ശേ​ഖ​ർ നാ​ഥ്

പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; ഒഡിഷ സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: ഓണ്‍ലൈൻ ഗെയിം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ ഒഡിഷ സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ സുബ്രാൻഷു ശേഖർ നാഥിനെയാണ് (19) തിരുവനന്തപുരം സൈബർ റൂറൽ പൊലീസ് പിടികൂടിയത്. ഓൺലൈൻ ഗെയിമായ ഫ്രീഫയർ ഗെയിം കളിക്കിടെ 14 കാരിയുമായി പരിചയപ്പെട്ട യുവാവ് സൗഹൃദം സ്ഥാപിച്ച് വാട്സ്ആപ് നമ്പർ കൈക്കലാക്കി ഫോണിലൂടെ നിരന്തരം പിന്തുടർന്നു. പിന്നീട് വിഡിയോ കോളുകൾ ചെയ്യുകയും അശ്ലീല വിഡിയോകൾ പെൺകുട്ടിക്ക് അയച്ചു നൽകുകയും പെൺകുട്ടിയെ നഗ്നവിഡിയോ കോളിന് ക്ഷണിക്കുകയും ചെയ്തു. പിന്തിരിയാൻ ശ്രമിച്ച പെൺകുട്ടിയെ വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പെൺകുട്ടിയും പ്രതിയുമായുള്ള വിഡിയോ കോളിന്‍റെ സ്ക്രീൻ ഷോട്ടുകൾ പെൺകുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുത്ത് ബ്ലാക്‌മെയ്ൽ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    
News Summary - Girl threatened with nude photos; Odisha native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.