70 രൂപ മോഷ്ടി​ച്ചെന്ന് പറഞ്ഞ് അമ്മ ക്രൂരമായ ശിക്ഷിച്ച പത്തു വയസ്സുകാരി മരിച്ചു

ചെന്നൈ: ബന്ധുവീട്ടിൽ നിന്ന് 70 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മയുടെ ക്രൂരമായ ശിക്ഷക്ക്​ ഇരയായ പത്തു വയസ്സുകാരിക്ക് ചികിത്സക്കിടെ ദാരുണാന്ത്യം. പെരമ്പലൂർ വേപ്പന്തട്ട മണിമേഖലയുടെ മകൾ മഹാലക്ഷ്മിയാണ്​ മരിച്ചത്​.

പണം മോഷ്ടിച്ച്​ ഭക്ഷ്യവസ്തുക്കൾ വാങ്ങി കഴിച്ചതായി ആരോപിച്ച്​ ബന്ധുക്കളോടൊപ്പം ചേർന്നാണ്​ അമ്മ പെൺകുട്ടിയെ പൊള്ളലേൽപിച്ചത്.  പൊള്ളലേൽപിച്ചതിന്​ പുറമെ ഉണക്കമുളക്​ പുകച്ച്​ ശ്വസിപ്പിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ കുട്ടിയെ തിരുച്ചി ഗവ. ആശുപത്രിയിൽ ​പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അരുമ്പാവൂർ പൊലീസ്​ അസ്വാഭാവിക മരണത്തിന്​ കേസ്​ രജിസ്റ്റർ ചെയ്തു.


Tags:    
News Summary - girl who got burn jnjuries from mother dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.