പെരുമ്പാവൂർ: സുഹൃത്തിന്റെ വീട്ടിൽ മാമോദീസക്ക് എത്തി ഡയമണ്ട് നക്ലസ് ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയയെയാണ് (30) കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മേയ് ആറിന് കോടനാട്ടാണ് സംഭവം. ചടങ്ങ് കഴിഞ്ഞ് ധരിച്ചതും ഗിഫ്റ്റ് കിട്ടിയതുമായ ആഭരണങ്ങൾ വീട്ടുകാർ മുറിയിലെ അലമാരയിലാണ് വെച്ചത്. അവിടെനിന്ന് മോഷ്ടിച്ചെന്നാണ് പരാതി. ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ജ്വല്ലറി ഫൈനാൻസ് സ്ഥാപനങ്ങളിൽനിന്നും പൊലീസ് കണ്ടെടുത്തു.
നാല് ലക്ഷത്തിലേറെ വിലയുള്ള ആഭരണങ്ങളാണിത്. ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐ പി.ജെ. കുര്യാക്കോസ്, എ.എസ്.ഐ ശിവദാസ്, എസ്.സി.പി.ഒ സെബാസ്റ്റ്യൻ, സി.പി.ഒമാരായ ചന്ദ്രലേഖ, ബെന്നി കുര്യാക്കോസ്, വിജയലക്ഷ്മി, അഞ്ജു രാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.