നി​ബി​ൻ വി​ൽ​സ​ൻ

സ്വർണപ്പണയം: പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പാലാ: ധനകാര്യസ്ഥാപനത്തിൽ പണയത്തിലിരിക്കുന്ന 20 ഗ്രാം സ്വർണം എടുത്തുനൽകാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജ്വല്ലറി ഉടമയിൽനിന്ന് 45,000 രൂപ തട്ടിയെടുത്ത കേസിൽ തിടനാട് പൂവത്തിങ്കൽ നിബിൻ വിൽസൻ (40) അറസ്റ്റിൽ.

ഫെബ്രുവരി 26നായിരുന്നു കേസിന് ആസ്പദമായ സംഭവം. പാലായിലെ ധനകാര്യസ്ഥാപനത്തിൽ പണയത്തിലിരിക്കുന്ന സ്വർണം എടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിബിൻ ജ്വല്ലറിയിലേക്ക് ഫോൺ ചെയ്തു. ജ്വല്ലറി ഉടമ ജീവനക്കാരെ ധനകാര്യസ്ഥാപനത്തിലേക്ക് പറഞ്ഞയച്ചു. പണയത്തിലിരിക്കുന്ന സ്വർണം എടുക്കാൻ 50,000 രൂപ നിബിന് നൽകി. 45,000 രൂപ മാത്രമേ ആവശ്യമുള്ളൂ എന്നുപറഞ്ഞ് നിബിൻ 5000 രൂപ മടക്കി നൽകി. രണ്ടാംനിലയിലെ ധനകാര്യസ്ഥാപനത്തിലേക്ക് കയറിപ്പോയ നിബിൻ പിന്നിലെ ഇടനാഴിയിലൂടെ പണവുമായി കടന്നുകളഞ്ഞു. തുടർന്ന് ജ്വല്ലറി ഉടമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇയാൾ ഗോവ, മംഗളൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങൾ കറങ്ങിയശേഷം എറണാകുളത്തെത്തി ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയായിരുന്നു. ഇയാൾ ഗോവ, മംഗളൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ സമാന തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണിന്‍റെ നേതൃത്വത്തിലാണ് പിടികൂടിയത്.

Tags:    
News Summary - Gold loan: Youth arrested for money robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.