കൂറ്റനാട്: കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെയും കുഞ്ഞിന്റെയും ആഭരണം കവര്‍ന്നു. ചാലിശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയിലെ കിഴക്കെ ചാത്തന്നൂരില്‍ പിണറാമകല് കുഞ്ഞുമൊയ്തുവിന്റെ വീട്ടിലാണ് കവര്‍ച്ച. വ്യാഴാഴ്ച രാത്രി 11.45നാണ് കുഞ്ഞുമൊയ്തീനും കുടുംബവും ഉറങ്ങാന്‍ കിടന്നത്. ഒരുമുറിയില്‍ കുഞ്ഞുമൊയ്തീനും തൊട്ടടുത്ത മുറിയില്‍ മരുമകളും കുട്ടികളുമായിരുന്നു. തെങ്ങ് വഴി മുകളിലെത്തി ജനല്‍ഗ്ലാസ് പൊട്ടിച്ച് വാതില്‍ തുറന്ന മോഷ്ടാവ് താഴെയെത്തി ഇവരുടെ മുറികളില്‍ കയറുകയായിരുന്നുവെന്ന് പൊലീസ്
പറയുന്നു. മരുമകളുടെ കാലിലെ നാല് പവന് കൊലുസും രണ്ട് പവന്റെ കൈചെയിനും കുട്ടിയുടെ ചെയിനും ഉൾപ്പെടെ എട്ട് പവന് മുറിച്ചെടുത്തു. കൂടാതെ ബാഗില്‍നിന്ന് 2000 രൂപയും കുഞ്ഞുമൊയ്തിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 13,000 രൂപയും ലൈസന്‍സ് അടുക്കമുള്ള രേഖകളും കവര്‍ന്നു. പുലർച്ച പള്ളിയില്‍ പോയി വന്നശേഷമാണ് മോഷണവിവരം അറിഞ്ഞതെന്ന് കുഞ്ഞുമൊയ്തീൻ പറഞ്ഞു. ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.