പിടിയിലായ ശ്രീമന്ത്

സ്വർണം കവർന്ന കേസ്: അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തലശ്ശേരി: ജോലിക്കുവന്ന വീട്ടിൽ നിന്നും സ്വർണമാലയും മോതിരവും കവർന്ന കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ കൊൽക്കത്ത ഹുഗ്ലി ജില്ലയിലെ ശ്രീമന്താണ് (39) പിടിയിലായത്. ന്യൂമാഹി പെരുമുണ്ടേരിയിലെ ജിമി ഘറിൽ ജാബിറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവൻ സ്വർണാഭരണമാണ് കഴിഞ്ഞ ദിവസം കവർച്ച ചെയ്യപ്പെട്ടത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വീട്ടിൽ ഫർണിച്ചർ സെറ്റുചെയ്യാൻ വന്നതായിരുന്നു പ്രതിയായ ശ്രീമന്ത്. വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന് ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാൾ താമസിച്ചുവന്നിരുന്ന പുരയിടത്തിനുപിന്നിൽ മണ്ണിൽ കുഴിച്ചിട്ടിരുന്ന തൊണ്ടി മുതൽ പൊലീസ് കണ്ടെടുത്തു.

ഒമ്പതു വർഷമായി ചൊക്ലിയിലെ ഫർണിച്ചർ സ്ഥാപനത്തിൽ പ്രതി ജോലി ചെയ്തുവരുകയായിരുന്നു. ന്യൂ മാഹി എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ജയൻ, സിവിൽ പൊലീസ് ഓഫിസർ ഷിഗിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Gold robbery case: Inter-state worker arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.