കഴക്കൂട്ടം: കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം, ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. പ്രതികൾ പിടിയിൽ. ഹോട്ടൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) കൈക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജങ്ഷനിലെ കൽപ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം. നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി സാത്തി എന്ന വിജീഷ്, സഹോദരനായ കിട്ടു എന്ന വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം, തുമ്പ, കഠിനംകുളം സ്റ്റേഷനുകളിൽ വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളാണിവർ.
ഒരാഴ്ച മുമ്പ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇൗ വിരോധത്തിലാണ് ഇപ്പോഴത്തെ ആക്രമണം. മാരകായുധങ്ങളുമായി എത്തിയ സംഘം ഹോട്ടൽ അടിച്ചുതകർത്തു.
എതിർക്കാൻ ശ്രമിക്കവേയാണ് തൗഫീഖ് റഹ്മാന്റെ കൈയിൽ ആഴത്തിൽ മുറിവേറ്റത്. ഗുരുതരമായി മുറിവേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ സാധനങ്ങളും വ്യാപകമായി തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.