തിരുവനന്തപുരം: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സിവില്‍ പൊലീസ് ഓഫിസർ മംഗളൂരുവിലാണെന്ന് മൊബൈൽ ടവർ ലൊക്കേഷനിൽ പൊലീസ് കണ്ടെത്തി. സിറ്റി പൊലീസ് കമിഷണർ എസ്. സ്പർജൻ കുമാറിന് കീഴിലുള്ള പ്രത്യേകസംഘം അവിടേക്ക് പുറപ്പെട്ടു.
ഡോക്ടറുടെ പരാതിയില്‍ സിറ്റി എ.ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ വിജയ് യശോദരനെതിരെയാണ് തമ്പാനൂർ പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്. പലതവണ പീഡിപ്പിക്കുകയും പണവും സ്വര്‍ണവുമടക്കം കൈക്കലാക്കിയെന്നുമാണ് പരാതി. വിവാഹിതനായ വിജയിന്റെ ഭാര്യയുടെ വീട് കര്‍ണാടകയിലെ ഹസനിലാണ്. ഈ ഭാഗത്താണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.
ബലാല്‍സംഗം, വഞ്ചന, ദേഹോപദ്രവം എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിജയ് അവധിയെടുത്ത് മുങ്ങുകയായിരുന്നു. ഡോക്ടർ പരാതി നൽകി മിനിറ്റുകൾക്കകം സ്റ്റേഷനിൽനിന്ന് വിവരം ചോർന്നതോടെയാണ് ഒളിവിൽപോയത്.
അതേസമയം, തമ്പാനൂർ സ്റ്റേഷനിൽ നിന്ന് പ്രതിക്ക് അസാധാരണ സഹായം ലഭിക്കുന്നതായാണ് സൂചന. അന്വേഷണ സംഘം എത്തുന്നതിന് മുമ്പ് ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞത് സംബന്ധിച്ച വിവരം പ്രതിയെ അറിയിച്ച് രക്ഷപ്പെടാൻ സഹായിച്ചതായും ആക്ഷേപമുണ്ട്. ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ടതാണെന്ന കാരണത്താൽ പരാതിക്കാരിയെ മോശക്കാരിയായി ചിത്രീകരിച്ച് ഹണിട്രാപ് കേസാക്കാനുള്ള ശ്രമം നടക്കുന്നതായും ആപേക്ഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.