റാന്നി: ഇന്ത്യൻ സൈനിക വിഭാഗമായ ജി.ആർ. ഇ.എഫിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ. റാന്നി സമരമുക്ക് സ്വദേശി സുരേഷ് കുമാറിൽനിന്ന് 50,000 രൂപയും ബന്ധുക്കളിൽനിന്ന് 1.25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് ആലപ്പുഴ കണ്ടല്ലൂർ വട്ടോളി മാർക്കറ്റ് അഭിസദനം വീട്ടിൽ സുനിൽ ലാൽ (48) അറസ്റ്റിലായത്. സമാന തട്ടിപ്പ് നടത്തി റാന്നിയിൽ ഒളിവിൽ കഴിഞ്ഞ സമയത്ത് പരിചയപ്പെട്ട സുരേഷ് കുമാറിനെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച് ഇവരിൽനിന്ന് തുക തട്ടിയെടുക്കുകയായിരുന്നു. സുനിൽ ലാൽ സ്വന്തം മരുമകന്റെ അക്കൗണ്ടിലേക്കാണ് പണം അയപ്പിച്ചിരുന്നത്. ഇയാളുടെ പങ്കും പൊലീസ് അന്വേഷിച്ചുവരുന്നു. തട്ടിപ്പ് മനസ്സിലായവർ പൊലീസിന് പരാതി നൽകുകയും തുടർന്ന് പ്രതി കുടുംബസമേതം ഒളിവിൽ പോവുകയും ചെയ്തു.
പലരുടെ വിലാസങ്ങളിലെ ഫോൺ നമ്പറാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. തുടർന്ന് പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മാവേലിക്കരയിൽ പൂട്ടിയിട്ട വീട്ടിൽനിന്നാണ് ഇൻസ്പെക്ടർ എം.ആർ. സുരേഷ്, എ.എസ്.ഐ കൃഷ്ണൻകുട്ടി, സലാം, സുമിൽ, അജാസ് എന്നിവർ ചേർന്ന് പിടികൂടിയത്. സമാന തട്ടിപ്പുകൾ നടത്തിയതിന് വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. സൈന്യത്തിൽ കരാർ ജീവനക്കാരനായിരുന്ന ഇയാൾ മുൻ സൈനികനെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് റാന്നി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.