കിടങ്ങൂർ: വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അതിക്രമം നടത്താൻ ശ്രമിക്കുകയും വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ അയൽവാസിയെ അറസ്റ്റ് ചെയ്തു. കുറത്തേടത്ത് കടവ് പെരുമ്പാമ്പള്ളിക്കുന്നേൽ വീട്ടിൽ നിജോ ജോർജിനെ (39) യാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഇയാളുടെ ഭാര്യ വഴിയിൽ വെച്ച് വീട്ടമ്മയെ അസഭ്യം പറഞ്ഞത് വീട്ടമ്മ ചോദ്യംചെയ്തിരുന്നു.
തുടർന്നുണ്ടായ വിരോധത്താലാണ് ഇയാൾ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയത്. അമ്പലത്തിൽ പോയ വീട്ടമ്മയെ ഇയാൾ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയായിരുന്നു. ശേഷം ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി വാതിലും ജനലും മുൻവശത്തെ ലൈറ്റുകളും അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൂടാതെ പെട്രോൾ ഉപയോഗിച്ച് വീടിന്റെ മുൻവശം കത്തിക്കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും പിടികൂടുകയുമായിരുന്നു. കിടങ്ങൂർ എസ്.എച്ച്.ഒ സതികുമാർ, എസ്.ഐമാരായ സൗമ്യൻ വി.എസ്, ബിജു ചെറിയാൻ, സി.പി.ഒമാരായ സന്തോഷ് കെ.എസ്, ഗ്രിഗോറിയാസ് ജോസഫ്, എം.അനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.