മലപ്പുറം: ആധുനിക ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് താമസിക്കുന്ന വീടുതന്നെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചാക്കി മാറ്റിയ ഹൈടെക് സൈബർ ക്രിമിനലിനെ മലപ്പുറം പൊലീസ് പിടികൂടി. കിഴിശ്ശേരി സ്വദേശി മിസ്ഹബിനെയാണ് (34) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ കിഴിശ്ശേരിയിലെ സ്വന്തം വീട്ടിലും സഹോദരിയുടെ വീട്ടിലും സമാന്തര ടെലിഫോൺ എക്സ്േചഞ്ച് നടത്തിയിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ഒരുമാസത്തിനിെട സമാന േകസുകളിൽ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് മിസ്ഹബിെന വലയിലാക്കിയത്. സൈബർ സെൽ, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് പിടികൂടിയത്. റെയ്ഡ് നടത്തുന്ന സമയത്തും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം പ്രവർത്തനക്ഷമമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇലക്ട്രോണിക് ഉപകരണങ്ങളും സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു. വിദേശരാജ്യങ്ങളിൽനിന്ന് കുറഞ്ഞ തുകക്ക് കൂടുതൽ സമയം വിളിക്കാമെന്ന ഒാഫറിൽ ഉപഭോക്താക്കളെ പ്രലോഭിപ്പിച്ചാണ് തട്ടിപ്പ്.
ഹുണ്ടി ഫോൺ, കുഴൽപണ ഫോൺ എന്നീ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനങ്ങൾ സജീവമാണെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
നേരേത്ത ചെന്നൈ, ബംഗളൂരു, മൈസൂരു, ഹൈദരാബാദ്, മുബൈ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇത്തരം സംഘങ്ങൾ ഇൗയടുത്തായി മലബാർ കേന്ദ്രീകരിച്ചും തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി. ബിജു, മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇയാൾക്കെതിരെ മറ്റു സംസ്ഥാനങ്ങളിലും സമാന കേസുകളുണ്ടെന്നും സംഘത്തിന് സിം കാർഡുകൾ വിതരണം ചെയ്യുന്നവരുടെയും ഫോൺ സേവനം ഉപയോഗിക്കുന്നവരുടെയും വിവരം ലഭിച്ചിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.