കുമളി: മുള്ളൻപന്നിയെ വേട്ടയാടിയശേഷം ഇതുമായി ഇരുചക്ര വാഹനത്തിൽ വന്ന പ്രതിയെ വനപാലകർ വഴിയിൽ കാത്തുനിന്ന് പിടികൂടി.വണ്ടിപ്പെരിയാർ, വാളാർഡി, തെങ്ങന കുന്നേൽ സോയി മാത്യുവാണ് (48) പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് കൊല്ലപ്പെട്ട മുള്ളൻപന്നി, നാടൻ തോക്ക്, 80 തിരകൾ, മറ്റ് ആയുധങ്ങൾ എന്നിവ കുമളി ചെല്ലാർകോവിൽ സെക്ഷൻ ഫോറസ്റ്റ് അധികൃതർ കണ്ടെടുത്തു. വാളാർഡി മേപ്പരട്ട് ഭാഗത്തെ വനമേഖലയോട് ചേർന്ന കൃഷിയിടങ്ങളിൽ പതിവായി മൃഗവേട്ട നടക്കുന്നതായി വനപാലകർക്ക് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചെല്ലാർകോവിൽ സെക്ഷനിലെ ഉദ്യോഗരായ പി.കെ. വിനോദ്, വി.എസ്. മനോജ്, ജെ. വിജയകുമാർ, എം. സതീശൻ, ആദർശ്, ഷൈജു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുള്ളൻപന്നിയെ വേട്ടയാടിക്കൊണ്ട് വന്ന സോയി മാത്യു പിടിയിലായത്. ഇയാൾ മുമ്പും ഇത്തരം കേസുകളിൽ ഉൾപ്പെട്ടിരുന്നതായി വനപാലകർ പറഞ്ഞു.വേട്ടയാടുന്ന മൃഗങ്ങളുടെ ഇറച്ചി കുമളിയിലെ ചില ഉന്നതരുടെ വീടുകളിലെത്തിച്ചുനൽകിയിരുന്നതായി വനപാലകർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.