അനധികൃത പണമിടപാട്: ഹയർ സെക്കൻഡറി അധ്യാപകൻ അറസ്റ്റിൽ

അരീക്കോട്: അനധികൃത പണമിടപാട് നടത്തിയ കേസിൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പിടിയിൽ. പുത്തലം കൈപ്പകുളം സ്വദേശി ഷിഹാബുദ്ദീനെയാണ് (46) അരീക്കോട് എസ്.ഐ സുബ്രഹ്മണ്യൻ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പലിശക്ക് പണം നൽകുന്നതിന്റെ മുദ്രപേപ്പറുകൾ, ആധാരം, ബാങ്ക് ചെക്ക് ഉൾപ്പെടെയുള്ള രേഖകൾ പിടികൂടി.

ഏകദേശം 50 ലക്ഷം രൂപയുടെ ഇടപാടുകൾ ഇയാൾ നടത്തിയതായി അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോൻ പറഞ്ഞു. ഇയാൾ പലിശക്ക് പണം നൽകിയതിന്റെ 33 രേഖകളും കണ്ടെത്തി. പലിശക്ക് നൽകുന്ന പണത്തിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരുകയാണ്.

വഞ്ചന, അനധികൃത പണമിടപാട് നടത്തൽ ഉൾപ്പെടെയുള്ള കേസ് രജിസ്റ്റർ ചെയ്ത് മഞ്ചേരി കോടതിയിൽ ഹാജരാക്കി. അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജു മോൻ, എസ്.ഐ സുബ്രഹ്മണ്യൻ, സ്വായംപ്രഭ, സനുബ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് അനേഷണം നടത്തിയത്. 

Tags:    
News Summary - Illegal money laundering: Higher secondary teacher arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.