ഇസ്ലാമാബാദ്: മോഷണക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ കുട്ടിയെ ചൂടായ കോടാലി നക്കിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ. പാകിസ്താൻ ഗ്രാമമായ തുമൻ ബുസ്ദാറിലെ മൂന്നുപേരെയാണ് ഫസാല കച്ചിലെ ബോർഡർ മിലിറ്ററി പൊലീസ് അറസ്റ്റ് ചെയ്തത്.
ആട്ടിടയനായ തെഹ്സീബിനാണ് ക്രൂരമർദനം ഏറ്റത്. ചായയുണ്ടാക്കുന്ന കെറ്റിൽ മോഷ്ടിച്ചുവെന്നാരോപിച്ചാണ് മർദനം. പ്രതികളായ മൂന്നുപേർ കോടാലി ചൂടാക്കുകയും കുട്ടിയെകൊണ്ട് അത് നക്കിപ്പിക്കുകയുമായിരുന്നു. തെഹ്സീബിന്റെ പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സിറാജ്, അബ്ദുൾ റഹീം, മുഹമ്മദ് ഖാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാക്കിന് പൊള്ളലേറ്റ തെഹ്സീബിനെ വിദഗ്ധ ചികിത്സക്കായി തെഹ്സിൽ ഹെഡ്ക്വാർേട്ടസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരപരാധിത്വം തെളിയിക്കാനായി അശാസ്ത്രീയ മാർഗങ്ങൾ ഇപ്പോഴും പിന്തുടരുന്ന പ്രദേശമാണിവിടം. േഗാത്രപ്രദേശമായ ബലൂച്ചിൽ വെള്ളം, അഗ്നി തുടങ്ങിയവ ഉപയോഗിച്ച് പല മാർഗങ്ങൾ സ്വീകരിച്ചുവരുന്നു. നിശ്ചിതസമയം വെള്ളത്തിൽ മുങ്ങികിടക്കാൻ നിർബന്ധിക്കും, സമയത്തിന് ശേഷം ജീവനോടെ പുറത്തുവന്നാൽ നിരപരാധിയാണെന്ന് വിശ്വസിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.