നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ വ്യാപാരിയെ ക്വട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ രണ്ടുപേർകൂടി പിടിയിൽ. പെരുമ്പഴുതൂർ വണ്ടന്നൂർ പരഡൈസ് വീട്ടിൽ വിനോദ് കുമാർ(43), കാരക്കോണം കുന്നത്തുകാൽ വണ്ടിത്തടം ആലക്കോട്ടുകോണം ആൻറണി ഭവനിൽ മനോജ് എന്ന ആൻറണി എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പ് മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു.
നെയ്യാറ്റിൻകര പെരുമ്പഴുതൂർ ജങ്ഷനിൽ െപ്രവിഷൻ സ്റ്റോർ നടത്തുന്ന രാജനെയാണ് ക്വട്ടേഷൻ സംഘം ആക്രമിച്ചത്. ഓക്ടേബർ 28ന് രാത്രി 11 മണിയോടെ കട അടച്ച് വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം.
നെയ്യാറ്റിൻകര പൊലീസ് സി.സി.ടി.വി, ഫോൺ നമ്പറുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടങ്ങിയത്. ഒരാഴ്ച മുമ്പ് അരുവിക്കര സ്വദേശി രഞ്ജിത്ത് (34), കല്ലറ പാങ്ങോട് സ്വദേശി സാം (29), നെടുമങ്ങാട് മഞ്ച സ്വദേശി സുബിൻ (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഡിവൈ.എസ്.പി ഷാജി, നെയ്യാറ്റിൻകര സി.ഐ പ്രവീൺ, എസ്.ഐ ആശിഷ്, സി.പി.ഒമാരായ അരുൺകുമാർ, ബിനോയ് ജസ്റ്റിൻ, ലെനിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.