ബംഗളൂരു: വിദ്യാര്‍ഥിനിയോട് ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ച ഗവ. സ്കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. യാദ്ഗിർ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഗാലപ്പ പൂജാരിയെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം.
രാത്രി 10ഓടെ വനിത ഹോസ്റ്റല്‍ വാര്‍ഡനെ ഫോണില്‍ വിളിച്ച് ഹോസ്റ്റലില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിക്ക് ഫോണ്‍ കൈമാറാന്‍ പ്രിൻസിപ്പൽ ആവശ്യപ്പെടുകയും പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും തന്റെ മുറിയിലേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു.
വിദ്യാര്‍ഥിനി ഇക്കാര്യം തന്റെ സുഹൃത്തുക്കളെയും വാര്‍ഡനെയും അറിയിച്ചു. വാര്ഡന് ജില്ല വനിത-ശിശു സംരക്ഷണ സമിതിയെ വിവരമറിയിച്ചു. ജില്ല വനിത-ശിശു സംരക്ഷണ സമിതി ഓഫിസര്‍ സ്കൂളിലെത്തി പെണ്‍കുട്ടിയില്‍നിന്ന് വിവരം ശേഖരിച്ചശേഷം യാദ്ഗിര്‍ വനിത പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. വെള്ളിയാഴ്ച പ്രിന്‍സിപ്പലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രിൻസിപ്പലിനെതിരെ വകുപ്പുതല അന്വേഷണം നടന്നുവരുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.