ന്യൂഡൽഹി: ആസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ട കേസിൽ അഞ്ചരക്കോടി രൂപ (10 ലക്ഷം ആസ്ട്രേലിയൻ ഡോളർ) ഇനാം പ്രഖ്യാപിക്കപ്പെട്ട പ്രതിയെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. ഇന്ത്യൻ വംശജനായ യുവാവിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ആസ്ട്രേലിയൻ പൗരനും നഴ്സുമായ രജ്‍വിന്ദർ സിങ് (38) ആണ് പിടിയിലായത്. ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് ഇറക്കിയിരുന്നു. തുടർന്ന് ഡൽഹി പട്യാല കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
2018 ഒക്ടോബറിൽ ക്വീൻസ്‍ലാൻഡിലെ ബീച്ചിൽ ടോയാ കോർഡിങ് ലെ എന്ന 24കാരി കൊല്ലപ്പെട്ട സംഭവത്തിലാണ് രജ്‍വിന്ദറിനെതിരെ അന്വേഷണമെത്തിയത്. യുവതി കൊല്ലപ്പെട്ട് രണ്ടുദിവസം കഴിഞ്ഞ് ഇയാൾ തന്റെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. സംഭവത്തിൽ നവംബറിൽ ആസ്ട്രേലിയൻ ഹൈകമീഷനാണ് പ്രതിയെ പിടികൂടുന്നവർക്ക് ഇനാം വാഗ്ദാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.