വാഹന മോഷ്ടാവ് അനിൽ ചൗഹാൻ പൊലീസ് പിടിയിലായി

27 വർഷങ്ങൾ 5,000 കാറുകൾ; ഇന്ത്യയിലെ ഏറ്റവും വലിയ കാർ മോഷ്ടാവ് പൊലീസ് പിടിയിൽ

ന്യൂഡൽഹി: കുപ്രസിദ്ധ വാഹന മോഷ്ടാവ് അനിൽ ചൗഹാൻ പൊലീസ് പിടിയിലായി. ദേശ് ബന്ധു ഗുപ്ത റോഡിൽ വെച്ച് തിങ്കളാഴ്ചയാണ് ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതത്. 5,000 ഓളം കാറുകൾ അനിൽ മോഷടിച്ചതായാണ് കണക്കുകൾ. കൊലപാതക കേസ് ഉൾപ്പടെ 180 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അസമിലെ തെജ്പൂർ സ്വദേശിയായ അനിൽ ചൗഹാൻ 1995ലാണ് വാഹനങ്ങൾ മോഷ്ടിക്കാൻ ആരംഭിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും മോഷിടിച്ച വാഹനങ്ങൾ നേപ്പാൾ, ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിലേക്ക് കടത്തുകയായിരുന്നു. മുംബൈയിലും ഡൽഹിയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അനിലിന് നിരവധി വസ്തുക്കളുണ്ടെന്നും ആഡംബരജീവിതം നയിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഇയാളിൽന്ന് ആറ് നാടൻ തോക്കുകളും വെടിയുണ്ടകളും മോഷ്ടിച്ച ബൈക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അനിൽ നിലവിൽ ആയുധങ്ങൾ കടത്തുന്നതിൽ പങ്കാളിയാണെന്നും നിരോധിത സംഘടനകൾക്ക് ഇയാൾ ആയുധങ്ങൾ എത്തിച്ചുനൽകുന്നുണ്ടെന്നും പൊലീസ് പറയുന്നു.

ഇതാദ്യമായല്ല അനിൽ പൊലീസ് പിടിയിലാവുന്നത്. 2015ൽ അറസ്റ്റിലായ അനിൽ അഞ്ചു വർഷത്തെ ജയിൽവാസത്തിന് ശേഷം 2020ൽ പുറത്തിറങ്ങുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇ.ഡിയും അനിലിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. 52കാരനായ അനിലിന് മൂന്ന് ഭാര്യമാരും ഏഴ് മക്കളുമുണ്ട്.

Tags:    
News Summary - India’s biggest car thief in police net; accused of stealing 5,000 cars in 27 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.