തിരുവല്ല: തിരുവല്ലയിലെ കുറ്റൂരിൽനിന്ന് 650 ഗ്രാം കഞ്ചാവുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിലായി. കെട്ടിട നിർമാണ തൊഴിലാളികളായ അസം ബരുവപ്പാര മംഗലോഡി ജില്ലയിൽ ഫാജിൽ വീട്ടിൽ ഫജൽഹഖ്, ഡറാങ്ക് സ്വദേശി അൽത്താബ് അലി എന്നിവരാണ് ഷാഡോ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇവരുടെ താമസസ്ഥലത്തിന് സമീപത്തുനിന്ന് ഞായറാഴ്ച വൈകീട്ട് ഏഴോടെ പിടിയിലായത്.
ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ്, അഞ്ച്,10 ഗ്രാമിന്റെ ചെറു പൊതികളിലാക്കി ആവശ്യക്കാർക്ക് വിൽപന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽനിന്ന് നിരവധി എ.ടി.എം കാർഡുകളും പണവും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഇത്തരത്തിൽ കഞ്ചാവ് എത്തിച്ചിരുന്നതായി പിടിയിലായവർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇവരെക്കൂടാതെ മറ്റ് അന്തർ സംസ്ഥാന തൊഴിലാളി സംഘങ്ങളും ഇത്തരത്തിൽ തിരുവല്ല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നതായി പ്രതികളെ ചോദ്യംചെയ്തതിൽനിന്ന് വ്യക്തമായിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.