സ്പൂൺ കൊണ്ട് ആയുധമുണ്ടാക്കി; മഥുര ജില്ലാ ജയിലിൽ ആത്മഹത്യ ശ്രമം

മഥുര: ഉത്തർപ്രദേശിലെ മഥുര ജില്ലാ ജയിലിൽ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. സ്പൂൺ കൊണ്ട് നിർമ്മിച്ച ആയുധം ഉപയോഗിച്ച് തടവുകാരൻ കൈയിലെയും കഴുത്തിലെയും ഞരമ്പുകൾ മുറിക്കുകയായിരുന്നു. പ്രഭാവതി സ്വദേശി ജിതേന്ദ്ര (ജീത്തു) എന്ന യുവാവിനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

കുളിമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ ജിതേന്ദ്രയെ സഹതടവുകാർ കണ്ടെത്തുകയായിരുന്നു. കല്ല് കൊണ്ട് മൂർച്ച കൂട്ടിയ നിലയിൽ ആത്മഹത്യക്ക് ഉപയോഗിച്ച് സ്പൂൺ പൊലീസ് കണ്ടെടുത്തു. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

2019 ജനുവരിയിലാണ് കൊലപാതകം, ആക്രമണം എന്നീ വകുപ്പുകൾ പ്രകാരം ജിതേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Tags:    
News Summary - jail inmate tries to kill self using weapon made out of spoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.