ന്യൂഡൽഹി: 67 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ മാനേജിങ് പാർട്ണറെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഡി) അറസ്റ്റ് ചെയ്തു. ഘനശ്യാം ദാസ് ജെംസ് ആൻഡ് ജുവൽസ് ഉടമ സഞ്ജയ് അഗർവാൾ ആണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വ്യാജ ഗാരന്റികളും കവറിങ് ലെറ്ററുകളും ഹാജരാക്കി ഹൈദരാബാദിലെ എസ്.ബി.ഐ ശാഖയിലാണ് അഗർവാൾ 67 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതെന്ന് ഇ.ഡി പറഞ്ഞു.
വായ്പയായി എടുത്ത തുക ഭാര്യയുടെയും സഹോദന്മാരുടെയും തന്റെ കമ്പനിയിലെ ജീവനക്കാരുടെയും പേരിലുള്ള കമ്പനികളിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.