1.05 കോടിയുടെ സ്വർണാഭരണങ്ങൾ കാണാതായി; ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസ്

താനെ: 1.05 കോടി വിലയുള്ള 1.5 കിലോഗ്രാം സ്വർണാഭരണങ്ങൾ കാണാതായതിനെ തുടർന്ന് ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസെടുത്തതായി താനെ പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി പ്രതി ജ്വല്ലറിയിൽ ജോലി ചെയ്ത് വരുന്നു. ദിവസാവസാനം പ്രതിയുടെ കൈയിൽ അലമാരയിൽ സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട സ്വർണാഭരണങ്ങളാണ് കാണാതായതെന്ന് നൗപുട പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ അഭയ് മഹാജൻ പറഞ്ഞു.

ജ്വല്ലറി ഉടമയുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Jewellery showroom staffer booked after gold worth Rs 1.05 cr goes missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.