ആഗ്ര: 11 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ആഗ്രയിലെ സരോജനി നായിഡു മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ദിൽഷാദ് ഹുസൈനാണ് അറസ്റ്റിലായത്. പനി ബാധിതയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പെൺകുട്ടിയെ പീഡിയാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ജൂനിയർ ഡോക്ടറെ സസ്‌പെൻഡ് ചെയ്തതായും കേസ് അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചതായും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് ഗുപ്ത പറഞ്ഞു.
കടുത്ത പനിയെ തുടർന്ന് സെപ്റ്റംബർ ആറിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചൊവ്വാഴ്ച രാത്രി പീഡിയാട്രിക് വിഭാഗത്തിലെ ജൂനിയർ ഡോക്ടറായ ദിൽഷാദ് ഹുസൈൻ പെൺകുട്ടിയെ തന്‍റെ ചേംബറിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി അമ്മയെ വിവരം അറിയിച്ചു.
ഭാരതീയ ന്യായ് സൻഹിത സെക്ഷൻ 64 (2), 65 (2), പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് ഡോക്ടർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.