കൊച്ചി: കാക്കനാട് എം.ഡി.എം.എയുമായി യുവസംഘത്തെ പിടികൂടിയ സംഭവത്തിൽ പ്രതികളെ സാമ്പത്തികമായി സഹായിച്ച ഒരാൾകൂടി പിടിയിൽ. കോഴിക്കോട് കാരപ്പറമ്പ് ഡവ്ഡെയിലിൽ ദീപേഷാണ് (24) എക്സൈസ് ക്രൈംബ്രാഞ്ചിെൻറ പിടിയിലായത്.
പ്രതികളെ സാമ്പത്തികമായി സഹായിച്ച കുറ്റത്തിന് അറസ്റ്റിലാകുന്ന രണ്ടാമത്തെ ആളാണ് ദീപേഷ്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയശേഷം എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമീഷണർ ടി.എം. കാസിം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരിൽ പ്രധാനിയാണ് ദീപേഷെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ബാങ്ക് അക്കൗണ്ട് വഴി 32 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതിെൻറ രേഖകൾ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ആഴ്ചകൾക്കുമുമ്പാണ് കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് വൻതുക വിലവരുന്ന എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.