കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ ഉയർന്ന സാമ്പത്തികഭദ്രതയുള്ള പുരാതന കുടുംബത്തിലെ അംഗമായ കരിമ്പനാൽ ജോർജ് കുര്യന്റെ സാമ്പത്തിക തകർച്ചയാണ് രക്തബന്ധങ്ങളിൽ രക്തക്കറ ചീന്താൻ ഇടയാക്കിയത്.
മേഖലയിലെ ഉയർന്ന സാമ്പത്തികനിലവാരമുള്ള പ്ലാന്റേഴ്സ് കുടുംബമാണ് കരിമ്പനാൽ. കരിമ്പനാൽ കുര്യന്റെ മക്കളായ ജോർജും രഞ്ജുവും കളിച്ചുവളർന്ന കുടുംബവീട്ടിൽ രണ്ടുപേർ കൊലചെയ്യപ്പെട്ടതിന്റെ ഞെട്ടലിൽനിന്ന് കുടുംബം മോചിതരായിട്ടില്ല.
ഫ്ലാറ്റ് നിർമാണ വ്യാപാര രംഗത്ത് സജീവമായ ജോർജിന് പെട്ടന്നുണ്ടായ സാമ്പത്തികബാധ്യത പരിഹരിക്കാനാണ് പിതാവ് കുടുംബവീടിനോട് ചേർന്ന് രണ്ടരയേക്കർ നൽകിയത്. ഇതിലെ അമർഷം സഹോദരങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾക്കിടയാക്കി. തന്റെ ജീവൻരക്ഷക്കാണ് വെടിവെക്കേണ്ടിവന്നതെന്ന് ജോർജ് പൊലീസിനോട് പറഞ്ഞു.
എന്നാൽ, കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. തെളിവെടുപ്പിന് കുടുംബവീട്ടിൽ കൊണ്ടുവന്നപ്പോൾ ജോർജിന് കണ്ണീർ പൊടിഞ്ഞിരുന്നു. ഇതിനിടെ പെറ്റമ്മയുടെ നിലവിളികൂടി ഉയർന്നതോടെ വീട് ശോകമകമായി. രഞ്ജു കുര്യന്റെ മൃതദേഹം ബുധനാഴ്ച കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിച്ചു. വെടിവെപ്പിൽ മരിച്ച കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കൽ രാജു) യുടെ സംസ്കാരം വ്യാഴാഴ്ച 11ന് കുട്ടിക്കൽ സെന്റ് ജോർജ് പള്ളിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.